പരവൂർ: നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിനു തീപിടിച്ചു. കഴിഞ്ഞ ദിവസം 12.30 നു മുതലക്കുളെത്ത ഹരിതകര്‍മസേനയുടെ യൂനിറ്റിലാണ് സംഭവം. പ്രദേശവാസികളാണ് വിവരം പരവൂര്‍ അഗ്നി ശമന സേനയിലും പൊലീസിലും അറിയിച്ചത്. പരവൂരില്‍നിന്നും കല്ലമ്പലത്തില്നിന്നും എത്തിയ അഗ്നിരക്ഷാസേന സംഘങ്ങളാണ് തീകെടുത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭ അറിയിച്ചു.
പ്ലാസ്റ്റിക് ശേഖരിച്ചു െവച്ചിരുന്ന ഷെഡ് പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ ഷെഡിന് തീപിടിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ഷെഡില്‍ ഉണ്ടായിരുന്ന യന്ത്രങ്ങളും മറ്റ് വൈദ്യുതി ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. വിവരം അറിഞ്ഞ് നഗരസഭ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
പരവൂർ ഫയർ സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. അനിൽകുമാർ, സീനിയർ ഫയർ ഓഫിസർ ബി. ശ്രീകുമാർ, ഫയർ ഓഫിസർമാരായ സി. ഷാജി, ഒ. കിരൺ, എസ്. അനിൽകുമാർ, എസ്. അനൂപ്, എസ്.എം. ആദർശ്, ആർ. രതീഷ്, എ.ജെ. അംജിത്ത്, ഫയർ ഡ്രൈവർമാരായ വൈ. അബ്ബാസ്, കെ.എസ്. ഗിരീഷ് കുമാർ, ഹോംഗാർഡുമാരായ ജി.എസ്. സജേഷ് കുമാർ, കെ. തങ്കച്ചൻ എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.