പരവൂർ: പരവൂരിൽ ക്ഷേത്രങ്ങളിൽനിന്ന് കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പൂതക്കുളം കൂനംകുളം ചരുവിളവീട്ടിൽ സുധീഷ് (21) ആണ് പിടിയിലായത്.
കഴിഞ്ഞ നവംബറിൽ പൂതക്കുളം കൂനംകുളം പരശുംമൂട് ക്ഷേത്രത്തിലെ നിലവിളക്കുകൾ ഉൾപ്പടെയുള്ള പൂജാ സാമഗ്രികളും നാലമ്പലത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയും മോഷണംപോയി.
ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ പൊലീസ് പ്രദേശത്തെ നിരീക്ഷണ കാമറകൾ ഉൾെപ്പടെ പരിശോധിച്ച് സുധീഷാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരം ലഭിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും നടത്തിയ തെളിവെടുപ്പിൽ മോഷ്ടിക്കപ്പെട്ട വഞ്ചി കണ്ടെത്തി.
ഇയാൾ വൃദ്ധയെ പീഡിപ്പിച്ചതുൾപ്പടെ നിരവധി കേസിൽ പ്രതിയാണ്. റിമാൻഡ് ചെയ്തു.
ക്രൈം എസ്.ഐ വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നെൽസൺ, സി.പി.ഒമാരായ ലിജു, ജയേഷ്, അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.