പരവൂരിലെ ഗുണ്ടാ ആക്രമണം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ

പരവൂർ: ഹോട്ടല്‍ വ്യാപാരത്തിലെ കുടിപ്പകയെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോലോത്ത് പറമ്പില്‍ മുഹാസീര്‍ (29), കുണ്ടറ ചരുവിള പുത്തന്‍ വീട്ടിൽ സുരേഷ്ബാബു (51), പരവൂര്‍ കൂനയില്‍ പുത്തന്‍വിള വീട്ടില്‍ രഞ്ചിത്ത് (34) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.

ഹോട്ടല്‍ വ്യാപാരം നടത്തുന്ന പ്രവീണ്‍ എന്ന യുവാവും സുഹൃത്തുമാണ് അക്രമത്തിനിരയായത്. പരവൂരിലെ സ്വകാര്യ ബാറില്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍ ബാറിലെ ജോലി മതിയാക്കി ബാറിന് സമീപത്തായി ഹോട്ടല്‍ തുടങ്ങിയതിലുളള വിരോധമാണ് വധശ്രമത്തില്‍ എത്തിയത്. ഹോട്ടലിലെ കച്ചവടം ബാറിലെ ബിസിനസിനെ ബാധിച്ച വിരോധത്തിലാണ് പ്രതികള്‍ പ്രവീണിനെ ആക്രമിച്ചത്. ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് മുന്‍പും പലപ്പോഴും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം മൊബൈല്‍ റിപ്പയര്‍ ചെയ്യുന്നതിന് പരവൂർ റെയിൽവെ സ്റ്റേഷൻ റോഡിലുള്ള കടയിലെത്തിയ പ്രവീണിനെ പിന്തുടര്‍ന്നെത്തിയ സംഘം വാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തിനേയും ഇവര്‍ ആക്രമിച്ചു. ഇവര്‍ വന്ന കാറും അക്രമികള്‍ തല്ലി തകര്‍ത്തു.

പരവൂരിന് പുറമെ പാരിപ്പളളി, ചാത്തന്നൂര്‍ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബര്‍, ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാര്‍, സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഗോപകുമാര്‍ എ., എ.എസ്.ഐമാരായ പ്രമോദ്, സുരേഷ്, എസ്.സി.പി.ഒ മാരായ മനോജ് നാഥ്, സായിറാം സി.പി.ഓമാരായ ജയപ്രകാശ്, മനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Three arrested in Paravur goons attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.