പരവൂർ: പരവൂർ കായലിൽ കയാക്കിങ് നടത്തിയ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ നോട്ടീസ് നൽകി വിട്ടയച്ചു.
പരവൂർ കോങ്ങാൽ നല്ലാണിയിൽ വീട്ടിൽ വിഷ്ണു എന്ന ശരത് (27), കുറുമണ്ടൽ ചേരിയിൽ കളരിയിൽ കിഴക്കതിൽ പ്രശാന്ത് (31), പൂതക്കുളം മുക്കട ജെ.സി. മന്ദിരത്തിൽ ശ്രീരാജ് (28) എന്നിവരാണ് അറസ്റ്റിലായത്.
പൊഴിക്കര സ്വദേശി രാഹുലിനെയാണ് ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു കാട്ടി നോട്ടീസ് നൽകി വിട്ടയച്ചത്. റഷ്യൻ സ്വദേശികളായ രണ്ടുപേരും ഡൽഹി സ്വദേശികളായ രണ്ടുപേരുമാണ് കയാക്കിങ്ങിന് എത്തിയിരുന്നത്. ഇവരോടൊപ്പം ഗൈഡും ഉണ്ടായിരുന്നു.
കയാക്കിങ് നടത്തുന്നതിനിടയിൽ കോതേത്ത് കടവിൽ എത്തിയപ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു. ടി.എസ് കനാൽ വഴി വീണ്ടും തുഴച്ചിൽ നടത്തുന്നതിനിടെ കല്ലെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചു. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോതേത്തുകടവിൽ നിന്ന് രണ്ട് ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാട്ടർ സ്പോർട്സ് കേന്ദ്രത്തിലെ ഗൈഡ് ശക്തികുളങ്ങര സ്വദേശി ഡാനി ഗോർഗോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.