പരവൂർ: യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീർ (36) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. കേസിൽ അകപ്പെട്ട ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേന ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
നഗ്നചിത്രങ്ങൾ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്തുപറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് യുവതിക്ക് സർവിസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലി അഭിമുഖത്തിനെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ ഹോട്ടൽ മുറിയിലെത്തിച്ചും പീഡിപ്പിച്ചു.
യുവതി പരവൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാർ, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്കുമാർ, സി.പി.ഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.