പരവൂർ: കടലിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ മത്സ്യത്തൊഴിലാളിയായ യുവാവ് സഹസികമായി രക്ഷപ്പെടുത്തി. കല്ലുവാതുക്കൽ സ്വദേശിയായ കണ്ണനെയാണ് ഇടവ മാന്തറ സ്വദേശി സനോജ് രക്ഷപ്പെടുത്തിയത്.
കുളിക്കാനിറങ്ങിയ മറ്റു രണ്ടുപേരെ കാണാതായി. കല്ലമ്പലം സ്വദേശികളായ യുവാക്കളെയാണ് കാണാതായത്. ഞായറാഴ്ച വെകുന്നേരത്തോടെയാണ് ഇവർ തെക്കുംഭാഗം ബീച്ചിന് സമീപം ഇറങ്ങിയത്.
വളരെ ദൂരേക്ക് പോയ കണ്ണനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുപേരെ കണ്ടെത്താനായില്ല. പരവൂരിൽനിന്ന് അഗ്നിശമന രക്ഷാസേന എത്തിയെങ്കിലും രക്ഷപ്രവർത്തനം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.