പരവൂർ: തെക്കുംഭാഗം കായലിൽ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടെതെന്ന് സൂചന. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് കടൽ വഴി ചാരായം കടത്തി പരവൂരിലും പരിസരപ്രദേശത്തും എത്തിച്ചിരുന്നതാണ് എൻജിൻ ഘടിപ്പിച്ച തോണിയെന്ന് പൊലീസിന് വിവരം ലഭിച്ചു. പരവൂർ തെക്കുംഭാഗം വക്കം നഗറിനടുത്തുള്ള കായലിലാണ് വള്ളം കണ്ടെത്തിയത്.
ഇടവ നടയറ കായലിെൻറ ഭാഗമായ ഇവിടെ കണ്ടൽക്കാടുകൾക്കിടയിൽ കെട്ടിയിട്ട നിലയിലാണ് തോണി കാണപ്പെട്ടത്. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കടലിൽ ഉപയോഗിക്കുന്ന എൻജിൻ ഘടിപ്പിച്ചിട്ടുള്ള രജിസ്ട്രേഷനില്ലാത്ത വ്യാജ തോണിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ശനിയാഴ്ച രാത്രിയിലാണ് തോണി കെട്ടിയിട്ടിരിക്കുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്. സംഭവമറിെഞ്ഞത്തിയ ചാത്തന്നൂർ എക്സൈസ് സംഘം പരിസരത്ത് നടത്തിയ റെയ്ഡിൽ മൊട്ട ബാബു എന്നയാളിെൻറ വീട്ടിൽനിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് കേസെടുത്തു. രജിസ്ട്രേഷൻ രേഖകളില്ലാത്ത തോണി പരവൂർ പൊലീസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.