പറവൂർ: വടക്കേക്കരയിലെ തോട് കൈയേറ്റത്തിനെതിരെ നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ നിസ്സംഗത കാട്ടുന്നതായി ആക്ഷേപം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തോട് കൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നൽകിയിട്ടുള്ളത്. എന്നാൽ, നടപടി വൈകുകയാണ്.
18ാം വാർഡിൽ നീരൊഴുക്കുള്ള തോട് നികത്തിയത് നീക്കം ചെയ്യാൻ ഉത്തരവായിട്ടും നടപടി എടുത്തിട്ടില്ല. 2020ൽ സ്വകാര്യവ്യക്തി തോടിന്റെ ഭൂരിഭാഗവും നികത്തിയത് ചൂണ്ടിക്കാട്ടി അയൽവാസി നൽകിയ പരാതിയിലാണ് 48 മണിക്കൂറിനുള്ളിൽ നികത്തിയത് നീക്കണമെന്ന് ഉത്തരവായത്.
എന്നാൽ, തുടർനടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തുടർന്ന് ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് വിവരാവകാശ മറുപടിയിലൂടെ അറിഞ്ഞു. കാരുണ്യ സർവിസ് സൊസൈറ്റി പ്രവർത്തകർ സ്ഥലം സന്ദർശിച്ച് പരാതിക്കാരനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തോട് കൈയേറുന്നവക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് തോട് കൈയേറ്റം വർധിക്കാൻ കാരണമെന്ന് കാരുണ്യ സർവിസ് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.