പരവൂർ: ശക്തമായി തുടരുന്ന മഴയിൽ പൂതക്കുളം പഞ്ചായത്തിൽ പലയിടങ്ങളിലും വെള്ളം കയറി. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.തോണിപ്പാറ പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളംകയറി. കലയ്ക്കോട്ട് പി.എച്ച്.സിക്ക് സമീപം കണ്ണങ്കര കുഴവീട് വീട്ടിൽ രാഗിണിയമ്മയുടെ വീടിെൻറ മേൽക്കൂര തകർന്നു.
വിധവയായ രാഗിണിയും രണ്ട് കുട്ടികളുമാണ് ഇവിടെയുള്ളത്. ആർക്കും പരിക്കില്ല.നിത്യെച്ചലവിന് ബുദ്ധിമുട്ടുന്ന രാഗിണിയും കുട്ടികളും തകർന്ന വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീച്ച് കെട്ടിമറച്ചാണ് അന്തിയുറങ്ങുന്നത്. പൂതക്കുളം പാണാട്ട് ചിറയിലേക്ക് എത്തിച്ചേരുന്ന തോടിെൻറ കരകളിൽ വെള്ളം കയറുന്നുണ്ട്.വെള്ളം മതിയായ രീതിയിൽ വാർന്നുപോകാനുള്ള നീർച്ചാലുകൾ കൈയേറ്റത്താൽ നഷ്ടപ്പെട്ടതാണ് ഈ ദുരവസ്ഥക്ക് കാരണം.
വീട് തകർന്ന് വയോധികക്ക് പരിക്ക്
കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് വയോധികക്ക് നിസ്സാര പരിക്കേറ്റു. കൊട്ടിയം വെൺമണി ചിറ റോഡിൽ ജി.എം ഭവനിൽ സരസ്വതിയുടെ വീടാണ് തകർന്നത്. മഴയിൽ വീട് തകരുന്ന ശബ്്ദം കേട്ട് പുറത്തേക്ക് ഓടി മാറുന്നതിനിടെയാണ് ഓട് വീണ് ഇവർക്ക് പരിക്കേറ്റത്.
ഇവരുടെ മകൾ ഗീതമ്മാൾ, ബിന്ദുജ എന്നിവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പ് വീടിെൻറ ഭിത്തിയടക്കം അപകടത്തിലായി. വിവരം ആദിച്ചനല്ലൂർ പഞ്ചായത്തിലും റവന്യൂ അധികൃതരെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.മറ്റൊരു കിടപ്പാടം ഇല്ലാത്തത് കൊണ്ടാണ് ജീവൻ പണയം െവച്ചും അപകടാവസ്ഥയിലായ വീട്ടിൽ കിടക്കേണ്ടി വന്നതെന്ന് സരസ്വതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.