പരവൂർ ചിറക്കരത്താഴത്ത് തൂങ്ങിമരിച്ച വിജിതയുടെ വീട്ടിലെത്തിയ വനിതാ കമീഷൻ അംഗം ഷാഹിദാകമാൽ മാതാവ് റീനയെ ആശ്വസിപ്പിക്കുന്നു

യുവതി തൂങ്ങിമരിച്ച സംഭവം: വനിത കമീഷൻ സ്വമേധയാ കേസെടുത്തു

പരവൂർ: യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. ചിറക്കരത്താഴം വിഷ്ണു ഭവനിൽ രതീഷി​െൻറ ഭാര്യ വിജിത (30) കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. വിജിതയുടെ വീട് വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിച്ച്​ മാതാവുമായും ബന്ധുക്കളുമായും സംസാരിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് രതീഷിനെ എത്രയുംവേഗം പിടികൂടുന്നതിന് കമീഷന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ പൊലീസിന് മുമ്പാകെ അന്നത്തെ മാനസികാവസ്ഥയില്‍ ശരിയായവിധം മൊഴി നല്‍കാനായില്ലെന്നും വിജിതയുടെ കുട്ടികളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും വീണ്ടും മൊഴിയെടുക്കണമെന്നും വിജിതയുടെ മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് അതിനുള്ള നിര്‍ദേശവും കമീഷന്‍ പൊലീസിന് നല്‍കി. രതീഷ് ഏറെക്കാലമായി വിജിതയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുന്നതായി കാട്ടി വിജിതയുടെ മാതാവ് റീന പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നു തന്നെയാണ് വിജിത ജീവനൊടുക്കിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും ഷാഹിദ കമാൽ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വാർഡുതല ജാഗ്രത സമിതികൾ രൂപവത്​കരിക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Woman hanged: Women's commission files case voluntarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.