ത​ട്ടാ​മ​ല​യി​ൽ ദേ​ശീ​യ​പാ​ത​യിലെ കുഴിയിൽ താ​ഴ്ന്ന ലോ​റി

അ​പ​ക​ട​ക്കെ​ണി​യാ​യി ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ൽ വൈ​ദ്യു​തി കേ​ബി​ൾ സ്ഥാ​പി​ച്ച ശേ​ഷം മൂ​ടി​യ കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ത​ട്ടാ​മ​ല ജ​ങ്​​ഷ​ന​ടു​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ കു​ഴി​യി​ലേ​ക്ക് താ​ഴു​ക​യും ലോ​റി ഒ​രു വ​ശ​ത്തേ​ക്ക് ച​രി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ര​ണ്ട്​ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​റി കു​ഴി​യി​ൽ നി​ന്ന്​ ഉ​യ​ർ​ത്തി മാ​റ്റി​യ​ത്.

വൈ​ദ്യു​തി കേ​ബി​ൾ സ്ഥാ​പി​ച്ച ശേ​ഷം കു​ഴി മൂ​ടി​യ മ​ണ്ണ് മ​ഴ​യി​ൽ കു​തി​ർ​ന്ന്​ താ​ഴു​ക​യും മു​ക​ളി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്ത​താ​ണ് വാ​ഹ​ന​ങ്ങ​ൾ താ​ഴാ​നി​ട​യാ​ക്കു​ന്ന​ത്. കു​ഴി​യെ​ടു​ത്ത ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ ഭാ​രം ക​യ​റ്റി വ​രു​ന്ന​വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ റോ​ഡ​രി​കി​ൽ താ​ഴു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Potholes on national highway are dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.