കൊല്ലം: കോവിഡ് ക്വാറൻറീൻ ലംഘനങ്ങൾ തുടർക്കഥയാകുന്നതിനിടയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 24 പേർക്കെതിരെ കേസെടുത്ത് സിറ്റി പൊലീസ്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂർ, ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി, പരവൂർ, ഓച്ചിറ, ചവറ, തെക്കുംഭാഗം എന്നിവിടങ്ങളിൽ ഒരോരുത്തർക്കെതിരെയും കണ്ണനല്ലൂർ, അഞ്ചാലുംമ്മൂട് എന്നിവിടങ്ങളിൽ രണ്ട് പേർക്കെതിരെയും ഇരവിപുരം സ്റ്റേഷനിൽ മൂന്ന് പേർക്കെതിരെയും കരുനാഗപ്പള്ളി സ്റ്റേഷനിൽ അഞ്ച് പേർക്കെതിരെയുമാണ് നടപടി.
ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഗൃഹവാസപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ജാഗ്രത കൈവിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.