കൊ​ല്ലം ജ​വ​ഹ​ർ​ബാ​ല​ഭ​വ​നി​ൽ ന​ട​ക്കു​ന്ന രാ​ജ​സ്ഥാ​ൻ മേ​ള​യി​ൽ വി​ൽ​പ​ന​ക്കു​ള്ള സാ​രി​ക​ൾ

കരവിരുതിന്‍റെ കാഴ്ചകളുമായി രാജസ്ഥാനി മേള

കൊല്ലം: കോവിഡ് തീർത്ത ഇടവേളക്ക് ശേഷം വിപണനമേളക്കാലം. ആദ്യഘട്ടത്തിൽ രാജസ്ഥാൻ ഗ്രാമീണമേളക്ക് തുടക്കമായി. കൊല്ലം ജവഹർ ബാലഭവനിൽ നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി-കരകൗശല ഉൽപന്നങ്ങളും ആഭരണങ്ങളുമാണ് പ്രദർശനത്തിനുള്ളത്.

ബ്ലോക്ക് പ്രിന്‍റ് ഡ്രസ് മെറ്റീരിയലുകൾ, സ്യൂട്ട്സ്, ടോപ്പ്, പ്രിന്‍റഡ്-ട്രെഡീഷനൽ ബെഡ്ഷീറ്റുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്ദ വർക്ക്, കൊൽക്കത്തയിൽ നിന്നുള്ള ദോപിയാൻ, ഛത്തിസ്ഗഢിൽ നിന്നുള്ള ട്രസ, മഡ്, സിൽക്ക് സാരികൾ, തെലങ്കാനയിൽ നിന്നുള്ള പോച്ചാംപള്ളി സാരികൾ, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സമ്പാനി സാരികൾ, കോട്ടൻ ഷർട്ടുകൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ മേളയിൽ ലഭിക്കുന്നു.

ഇതോടൊപ്പം ജയ്പുർ ഹാൻഡ് ബ്ലോക്ക് തുണികളും ഭഗൽപുർ ഹാൻഡ് ലൂം, രാജസ്ഥാൻ കുർത്തി, ജയ്പുർ ഹാൻഡ്ലൂം ക്ലോത്ത് ഹാൻഡ് ബാഗുകൾ, ആഭരണങ്ങൾ, കുട്ടികൾക്ക് തടിയിൽ ഒരുക്കിയ കളിപ്പാട്ടങ്ങൾ എന്നിവയും ഉണ്ട്. മാർച്ച് 28 വരെ രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് മേള.

Tags:    
News Summary - rajasthani mela at jawahar bala bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.