യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമീഷണർ ഓഫിസിലേക്ക് നടത്തിയ ലോങ്​ മാർച്ച്

റംസിയുടെ ആത്മഹത്യ: കമീഷണർ ഓഫിസിലേക്ക് ലോങ് മാർച്ച്​

ഇരവിപുരം: വിവാഹനിശ്ചയത്തിന്​ ശേഷം വരൻ പിന്മാറിയതിനെ തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവി​െൻറ മാതാപിതാക്കളും സഹോദരനും സഹോദരഭാര്യയും ഉൾ​െപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ലോങ്​ മാർച്ച് നടത്തി. നീതിക്കുവേണ്ടി രൂപവത്കരിച്ച സംഘടനയുടെ നേതൃത്വത്തിലാണ്​ മാർച്ച്​ നടത്തിയത്​. 

കൊല്ലൂർവിള പള്ളിമുക്കിൽനിന്ന്​ ആരംഭിച്ച മാർച്ച് കൊല്ലം എ.ആർ ക്യാമ്പിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.

അസൈൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഷാ സലിം, പാലത്തറ രാജീവ്, അജ്മൽ, ആഷിക്ക്, നെസ്​മൽ, തൗഫീക്ക്, ആസിഫ് എന്നിവർ സംസാരിച്ചു.

Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.