കനത്ത മഴ; കാെട്ടാരക്കര താലൂക്കിൽ കനത്ത നാശനഷ്ടം: 21 വീടുകൾ ഭാഗികമായി തകർന്നു

കൊട്ടാരക്കര : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കൊട്ടാരക്കര താലൂക്കിൽ കനത്ത നാശനഷ്ടം. 21 വീടുകൾ ഭാഗികമായി തകർന്നു.7. 40 ലക്ഷം രൂപ നാശനഷ്ടം വില്ലേജ് അധിഅധികൃതർ കണക്കാക്കുന്നു.കടയ്ക്കൽ വടക്കേ വയൽപുതുക്കാട് പുത്തൻ വീട്ടിൽസന്തോഷ് കുമാറിന്റെ വീടിൻ്റെ മുകളിലേക്ക് മഴയത്ത് കാഞ്ഞിരം മരം ഒടിഞ്ഞു വീണു.ചെറുപൊയ്ക കാരിയ്ക്കൽതെക്കും കൂട്ടത്തിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലെ മേൽക്കൂര ഇടിഞ്ഞുവീണു.കുളക്കട കിഴക്ക് മലപ്പാറ ഷീജ ഭവനത്തിൽ നാസറിന്റെ വീട് ഭാഗികമായി തകർന്നു.വീടിൻ്റെ അടുക്കളയുടെ ചിമ്മിനിയുടെ ഭാഗമാണ് തകർന്നത്.മൈലത്ത് വിജയം വിലാസത്തിൽ സുമതി അമ്മയുടെ വീടിൻ്റെ മുകളിലേക്ക് മരം വീണു .

മേൽക്കൂര തകർന്നു.താഴത്ത് കുളക്കട പുലരിയിൽ ഓമനയുടെ വീടിൻ്റെ മുകളിലേക്ക് മരം വീണുനാശനഷ്ടം ഉണ്ടായിട്ടുണ്ട്.എഴുകോൺ വാളായിക്കോട് ഇടയ്ക്കിടത്ത് നെടുംന്താനത്ത് രാജീവിന്റെ വീട്ടിലെ തേക്കുമരം കടപുഴകി വീണു.നിലമേൽ ആഴാന്തകുഴി പ്രീനി വിലാസത്തിൽ സതിയുടെ വീട്ടിലേക്ക് മരം വീണു.കടയ്ക്കൽ ഏറ്റിൻകടവ്പാറവിള പുത്തൻവീട്ടിൽ ശാലിനിയുടെ വീടിൻ്റെ മേൽക്കൂര മഴയത്ത് തകർന്നു.കുമ്മിൾ പുള്ളിപ്പച്ച ലക്ഷംവീട്ടിൽ തങ്കമ്മയുടെ വീട് മഴയത്ത് തകർന്നു.കലയപുരംപൂവറ്റൂർ കിഴക്ക് കൊച്ചുമടത്തിൽ മിനിയുടെ വീട്ടിൽ തേക്ക് മരം കടപുഴകി വീണു.പവിത്രേശ്വരം കരിവിൻപുഴ കാരിയ്ക്കൽ ചെല്ലമ്മ അമ്മയുടെ വീടിൻ്റെ മുകളിൽ മരം വീണുനാശനഷ്ടം ഉണ്ടായി. ബാക്കി വീടുകൾ ഭാഗികമായി തകർന്നു.


Tags:    
News Summary - Heavy rain; Houses collapsed in Kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.