representational image

വ്യക്തിവൈരാഗ്യം തീർക്കാൻ റേഷൻ കാർഡ് മാറ്റി; ഒരുമാസത്തിനകം മുൻഗണന കാർഡ് നൽകണം -മനുഷ്യാവകാശ കമീഷൻ

കൊ​ല്ലം: വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഒ​രു മാ​സ​ത്തി​ന​കം മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ക​ല​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​നം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ല​മേ​ൽ ചി​റ​മേ​ൽ ഹൗ​സി​ൽ രാ​ജു​വി ശാ​മു​വ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റി​ൽ നി​ന്ന് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.

പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​രി​ട്ടു​ള്ള ബോ​ധ്യ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ് പൊ​തുവി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മീ​ഷ​നെ അ​റി​യി​ച്ചു. ത​നി​ക്കോ കു​ടും​ബ​ത്തി​നോ നി​ല​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വാ​സ​ഗൃ​ഹ​ങ്ങ​ളില്ലെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി. തു​ട​ർ​ന്നാ​ണ് ക​മീ​ഷ​ൻ ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത്.

Tags:    
News Summary - Ration card changed to settle personal enmity-Priority card should be issued within one month - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.