കുളത്തൂപ്പുഴ: വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ രവീന്ദ്രന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. സിനിമ സംഗീത സംവിധാന രംഗത്ത് കുളത്തൂപ്പുഴയുടെ യശസ്സുയര്‍ത്തിയ രവീന്ദ്രന് മാസ്റ്ററോടുള്ള ആദരസൂചകമായി രാഗസരോവരം എന്ന പേരില്‍ 2009 ലാണ് സ്മാരക നിർമാണം ആരംഭിച്ചത്.
തുറന്നു െവച്ച പുസ്തകത്തിൽ സംഗീത ഉപകരണമായ ചെല്ലോ ചാരിെവച്ച നിലയിൽ കുളത്തൂപ്പുഴയാറിന്റെ തീരത്തായി പ്രകൃതിയോടിണങ്ങിയാണ് മന്ദിര നിർമാണം. മന്ദിരത്തിന്റെ ശിൽപിയും നിർമാണത്തിന്റെ ചുമതലയും സംവിധായകൻ രാജീവ് അഞ്ചലിനാണ്. ആരംഭഘട്ടത്തില്‍ 55 ലക്ഷം രൂപ വകയിരുത്തി നിർമാണം ആരംഭിച്ച മന്ദിരത്തിന് സാംസ്കാരിക വകുപ്പിൽനിന്ന് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ബാക്കി തുക ഗ്രാമ പഞ്ചായത്ത് പദ്ധതിവഴി വകയിരുത്തി.
ഇതിൽ 25 ലക്ഷം രൂപ ചെലവഴിച്ചു നിർമാണം പുരോഗമിക്കുന്നതിനിടയില്‍ ഭരണ മാറ്റം വന്ന് സ്മാരക നിർമാണം പാതിവഴിയിൽ മുടങ്ങി. ഒട്ടേറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും നിർമാണ പ്രവര്‍ത്തനം വിധേയമായിട്ടുണ്ട്. അടങ്കല്‍ തുകയില്‍ വര്‍ധന വരുത്തിയാണ് ഇപ്പോള്‍ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. സ്മാരക മന്ദിരം ഏപ്രിലിൽ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.