കൊ​​ല്ലം ജില്ലയിൽ റോഡപകടങ്ങൾ വർധിക്കുന്നു

കൊ​​ല്ലം: ജി​ല്ല​യി​ൽ നി​​ര​​ത്തി​​ൽ അ​​തി​​ദാ​​രു​​ണ​​മാ​​യി ജീ​​വ​​ൻ പൊ​​ലി​​യു​​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 2024 ജ​നു​വ​രി മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 1406 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ൽ 94 പേ​ർ മ​രി​ച്ചു. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ലാ​യി 1670 പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ 1247 എ​ണ്ണം വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​യി​രു​ന്നു. 1302 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. 304 പേ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​രു​ഷ​ന്മാ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തി​ൽ ഏ​റെ​യും, 81 പേ​ർ. 13 സ്ത്രീ​ക​ളാ​ണ്​ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്.

അ​​ഞ്ച്​ ദി​​വ​​സ​​ത്തി​നി​ടെ 25 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള മൂ​ന്നു​പേ​ർ​ക്ക്​ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി. ക​ഴി​ഞ്ഞ​ദി​വ​സം കൊ​​ല്ലം ന​​ഗ​​ര​​ത്തി​​ൽ ക​ട​പ്പാ​ക്ക​ട പ്ര​തി​ഭ ജ​ങ്ഷ​ന് സ​മീ​പം സ്കൂ​​ട്ട​​റി​​ൽ സ​ഞ്ച​രി​ച്ച ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ താ​ൽ​ക്കാ​ലി​ക പൂ​ജാ​രി മ​രി​ച്ചു. അ​തേ​ദി​വ​സം കു​​ന്ന​​ത്തൂ​​ർ നെ​​ടി​​യ​​വി​​ള ജ​​ങ്ഷ​​നി​​ൽ കാ​​റി​​ൽ ബൈ​​ക്കി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. കു​​ന്ന​​ത്തൂ​​ർ ക​​ട​​ക്കി​​ല​​ഴി​​ക​​ത്ത് ഭാ​​ഗ​​ത്ത് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ദീ​​പാ​​വ​​ലി ആ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷം മ​​ട​​ങ്ങ​​വേ​​യാ​ണ്​ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട്​ യു​വാ​വ്​ മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കു​ക​ൾ നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ്​ മ​രി​ച്ചു.

ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ്​ ദി​​നം​​പ്ര​​തി ഉ​​ണ്ടാ​​കു​ന്ന​​ത്. മോ​​ട്ടോ​​ർ​​വാ​​ഹ​​ന​​വ​​കു​​പ്പ്​ ജാ​​ഗ്ര​​താ​​നി​​ർ​​ദേ​​ശം ന​​ൽ​​കു​​മ്പോ​​ഴും അ​​പ​​ക​​ട​​ങ്ങ​​ൾ തു​​ട​​ർ​​ക്ക​​ഥ​​യാ​​വു​​ക​​യാ​​ണ്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ന്റെ പ്ര​ധാ​ന​കാ​ര​ണം. അ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ അ​മി​ത​വേ​ഗ​വും അ​പ​ക​ട​ക​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ ഡ്രൈ​വി​ങ്ങാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ധി​ക​വും. മ​​ഴ​​ക്കാ​​ല​​ത്ത്​ റോ​​ഡു​​ക​​ളി​​ൽ അ​​തി​​ശ്ര​​ദ്ധ വേ​​ണ​​മെ​​ന്ന കാ​​ര്യം​പോ​​ലും ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ ബ​​സു​​ക​​ളു​​​ൾ​​പ്പെ​​ടെ ചീ​​റി​​പ്പാ​​യു​​ന്ന​​തും​ നി​​ര​​ത്തി​​ലെ സ്ഥി​​രം​​കാ​​ഴ്ച​യാ​ണ്. സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ ന​​ഗ​​ര​​ത്തി​​ൽ വ​​ലി​​യ അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യാ​​ണ്​ ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ഓ​​വ​​ർ​​ടേ​​ക്ക്​ ചെ​​യ്യു​​ന്ന​​തി​​ലും ബ​​സു​​ക​​ൾ നി​​ർ​​ത്തി എ​​ടു​​ക്കു​​ന്ന​​തി​​ലു​​മൊ​​​ന്നും നി​​ര​​ത്തി​​ൽ​കൂ​​ടി പോ​​കു​​ന്ന മ​​റ്റ്​ വാ​​ഹ​​ന​​ങ്ങ​​ളെ​​യും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രെ​​യും ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല. ചി​​ന്ന​​ക്ക​​ട ബ​​സ്​ ബേ​​യി​​ലേ​​ക്ക്​ ആ​​ളു​​ക​​ൾ നി​​ൽ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലൂ​​ടെ അ​​ശ്ര​​ദ്ധ​​മാ​​യി ഇ​​ര​​ച്ചു​​ക​​യ​​റി​​യാ​​ണ്​ ബ​​സു​​ക​​ൾ നി​​ർ​​ത്തു​​ന്ന​​തും എ​​ടു​​ക്കു​​ന്ന​​തും എ​​ന്ന പ​​രാ​​തി​​യു​​മു​​ണ്ട്.

വീ​​തി​​കു​​റ​​ഞ്ഞ റോ​​ഡു​​ക​​ളി​​ൽ പോ​​ലും അ​​ശ്ര​​ദ്ധ​​മാ​​യ ഓ​​വ​​ർ​​ടേ​​ക്കി​​ങ്​ സ്ഥി​​ര​​മാ​​ണ്. ഇ​​ത്ത​​രം ബ​​സു​​ക​​ൾ​​ക്ക്​ ക​​ടി​​ഞ്ഞാ​​ണി​​ടാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം എ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്.

Tags:    
News Summary - Road-Accident-Kollam-District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.