കൊല്ലം: 299 രൂപ മുടക്കിയാൽ 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷ. തപാൽവകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്കാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തപാൽവകുപ്പിന്റെ പേമെന്‍റ്സ് ബാങ്കിൽ അക്കൗണ്ടുള്ളവർക്കാണ് ‘പേഴ്സനൽ/ഗ്രൂപ് ആക്സിഡന്‍റ് ഗാർഡ്’ എന്ന പേരിലുള്ള അപകട ഇൻഷുറൻസ് പോളിസിയിൽ ചേരാനാകുക.
299 രൂപ, 399 രൂപ എന്നിങ്ങനെ രണ്ടുതരം ആക്സിഡന്റ് പോളിസികൾ ഉപഭോക്താവിന് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. പോളിസിയിൽ ചേരാനുള്ള പ്രായപരിധി: 18- 65 വയസ്സ്. ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക്, ടാറ്റ എ.ഐ.ജി, ബജാജ് എന്നീ ഇൻഷുറൻസ് കമ്പനികളുമായി ചേർന്നാണ് പോളിസി ലഭ്യമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.