ചവറ: കഥാപ്രസംഗ കലയിലെ കുലപതി വിടവാങ്ങിയിട്ട് കാൽനൂറ്റാണ്ട്. ചവറയിലെ തെക്കുംഭാഗം എന്ന ഗ്രാമത്തിലെ സാംബശിവൻ എന്ന യുവാവ് കഥാപ്രസംഗ രംഗത്തേക്ക് കാലെടുത്തുവച്ചത് 'ദേവത' എന്ന കഥ പറഞ്ഞുകൊണ്ടാണ്.
1949 ലെ ഓണക്കാലത്തെ ചതയം നാളിൽ രാത്രി എട്ടിന് തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുെവച്ചിരുന്ന പെട്രൊമാക്സിെൻറ വെളിച്ചത്തിൽ വി. സാംബശിവൻ തെൻറ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ 'ദേവത'. സംസ്കൃത പണ്ഡിതനും കവിയും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിൽ അധ്യാപകനുമായിരുന്ന ഒ.നാണു ഉപാധ്യായയായിരുന്നു ഉദ്ഘാടകൻ. 'സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം.' ഉദ്ഘാടന പ്രസംഗത്തിൽനിന്ന് സാംബശിവെൻറ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത്. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. അങ്ങനെ ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടിയെത്തി.
1963ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ്' എന്ന നാടകം 'അനീസ്യ' എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യകൃതിയായിരുന്നു ഇത്. കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല, ആയിഷ, റാണി, പട്ടുനൂലും വാഴനാരും, പ്രേമശിൽപി, പുള്ളിമാൻ തുടങ്ങിയ കഥകൾ അദ്ദേഹത്തിന് വേദിയിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. അദ്ദേഹം കഥപറഞ്ഞ 48 വർഷങ്ങളും വിശ്വവിഖ്യാതരായ പല സാഹിത്യ കൃതികളും മലയാളി അടുത്തറിഞ്ഞു. ഉത്സവ പള്ളിപ്പറമ്പുകളിലും ക്ലബുകളുടെ ആഘോഷ പരിപാടികളിലും ശ്വാസമടക്കിപ്പിടിച്ചിരുന്നു കേൾക്കുന്ന ആസ്വാദകർ ആദ്യമായി കഥ പറഞ്ഞതിന്ന് നാട്ടുകാർ നൽകിയ പ്രതിഫലത്തിൽനിന്ന് ചില്ലിക്കാശുപോലും ദുർവ്യയം ചെയ്യാതെ വിദ്യാഭ്യാസത്തിനു വേണ്ടിമാത്രം പ്രയോജനപ്പെടുത്തുകയായിരുന്ന സാംബശിവെൻറ ജീവിതം ഇന്നത്തെ തലമുറക്ക് മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.