ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ക​ലു​ങ്ക്

ഈ കലുങ്ക് അടിപ്പാതയാക്കുമോ...

ശാസ്താംകോട്ട: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള വേ​ങ്ങ നി​വാ​സി​ക​ൾ​ക്കും ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​കും എ​ന്ന​തി​നാ​ലാ​ണ് അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്.

അ​ടി​പ്പാ​ത​ക്കാ​യു​ള്ള ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഇ​വി​ടെ​യു​ണ്ട്. മു​മ്പ്​ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്ന് വേ​ങ്ങ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ താ​ൽ​കാ​ലി​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞി​രു​ന്ന​ങ്കി​ലും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ​ത്തി ച​ങ്ങ​ല തു​റ​ന്ന് കൊ​ടു​ത്ത് ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പി​ന്നീ​ട് ഗേ​റ്റ് സ്ഥാ​പി​ച്ച​ങ്കി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ പി​ന്നീ​ട് അ​ട​ച്ചു​പൂ​ട്ടി. ഇ​തോ​ടെ വേ​ങ്ങ തെ​ക്ക് ഭാ​ഗ​ത്തു​ള്ള​വ​ർ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി തോ​പ്പി​ൽ​മു​ക്ക് - കാ​രാ​ളി​മു​ക്ക് ഭാ​ഗ​ത്ത് കൂ​ടി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ല്ല​ങ്കി​ൽ ക​രാ​ൽ​മു​ക്ക് റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി സ​ഞ്ച​രി​ക്ക​ണം. ഒ​ട്ടു​മി​ക്ക നേ​ര​വും ഇ​വി​ടെ ഗേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പോ​കു​ന്ന​തി​നോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് സ്കൂ​ളി​ൽ എ​ത്തു​ന്ന​തി​നോ ക​ഴി​യാ​റി​ല്ല. യാ​ത്രാ ദു​രി​തം മൂ​ലം ഈ ​ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം പോ​ലും വ​രാ​റി​ല്ല​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

അ​ടി​പ്പാ​ത നി​ർ​മി​ച്ചാ​ൽ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​കും. കാ​രാ​ളി​മു​ക്ക് - റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ അ​ടി​പ്പാ​ത​ക്ക്​ സ​മാ​ന​മാ​യ വ​ലി​യ ക​ലു​ങ്കു​ണ്ട്. നി​ല​വി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന തോ​ടാ​യി കി​ട​ക്കു​ക​യാ​ണ്. ഒ​പ്പം കാ​ട് മൂ​ടി​യും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​വു​മാ​ണ്. ഈ ​ക​ലു​ങ്കി​നെ അ​ടി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Will this culvert become an underpass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.