ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കുള്ള നടപ്പാത മുന്നറിപ്പില്ലാതെ അടച്ചതായി പരാതി. ഇതോടെ യാത്രക്കാർ വലഞ്ഞു. ഫുട് ഓവർബ്രിഡ്ജിലെ നടപ്പാതയിൽ ടൈൽ ഒട്ടിക്കുന്ന പണി നടത്തുന്നതിനായാണ് കഴിഞ്ഞദിവസം നെറ്റ് ഉപയോഗിച്ച് ഇരുവശവും അടച്ചത്.
എന്നാൽ, വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ എത്തിയ യാത്രക്കാർ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോകാൻ മാർഗമില്ലാതെ വലഞ്ഞു. കായംകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തുന്നത്. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പലരും ഓവർബ്രിഡ്ജ് അടച്ചതറിയുന്നത്. ഇതോടെ ഭൂരിപക്ഷം പേരും അപകടകരമായ രീതിയിൽ പാളം മുറിച്ചുകടന്ന് ട്രെയിനിൽ കയറിപ്പറ്റുകയായിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി ഫുട് ഓവർബ്രിഡ്ജ് അടച്ചിടുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.