കൊല്ലം: യുക്രെയ്നിൽ കുടുങ്ങിയ കൊല്ലം സ്വദേശികളുടെ രക്ഷാദൗത്യത്തിന് സഹായമേകാൻ ജില്ലതലത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി കലക്ടർ അഫ്സാന പർവീൺ.
ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രത്യേക ഉദ്യോഗസ്ഥസംഘം പ്രവർത്തിക്കുക. നിലവിലെ കണക്ക് അനുസരിച്ച് ജില്ലയിലെ 250 പേരാണ് യുക്രെയ്നിൽ കുടുങ്ങിയത്.
വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് അവരുടെ കുടുംബാംഗങ്ങള്‍ ആശങ്കകുലരായതിനാൽ, അവരെ ബന്ധപ്പെടാനും ആവശ്യമായ വിവരങ്ങള്‍ നല്കുന്നതിനുമായി വിവരങ്ങൾ അടങ്ങിയ ഡേറ്റ ബേസ് തയാറാക്കിയിട്ടുണ്ട്.
ജില്ല എമർജൻസി ഓപറേഷൻസ് സെന്ററിൽ ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ജില്ല സെൽ പ്രവർത്തിക്കുകയാണ്.നോർക്കയുമായുള്ള ഏകോപനത്തിനും കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ജില്ല സെല്ലിലും ജില്ല എമർജൻസി ഓപറേഷൻസ് സെന്ററിലും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.