കൊല്ലം: ഉപാസന ആശുപത്രിയുടെ സുവർണജൂബിലിയോടനുബന്ധിച്ച് ആശുപത്രി ബില്ലുകൾ മാസതവണകളായി അടക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപാസന ആശുപത്രിയും ബജാജ് ഫിൻസേർവ് ഹെൽത്തും സംയുക്തമായിട്ടാണ് പദ്ധതി ജില്ലയിൽ ആദ്യമായി നടപ്പാക്കുന്നതെന്ന് ആർ.പി ഇന്ത്യ ഹെൽത്ത്കെയർ ഡയറക്ടർ ആൻഡ് സി.ഒ.ഒ ഡോ. മനോജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഹൃദ്രോഗവിഭാഗം, അസ്ഥിരോഗ വിഭാഗം, പ്രസവചികിത്സകൾ തുടങ്ങി അറുനൂറോളം ചികിത്സകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. രോഗികൾക്ക് നേരിട്ടും ബന്ധുക്കൾ വഴിയും പ്രയോജനപ്പെടുത്താവുന്ന ഈ പദ്ധതി തികച്ചും പലിശരഹിതമാണ്. ബജാജ് ഫിൻെസർവ് കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും യോഗ്യതയനുസരിച്ച് ഈ ആനുകൂല്യങ്ങൾ ലഭിക്കും.
12000 രൂപ മുതൽ നാലുലക്ഷം രൂപ വരെയുള്ള ബില്ലടക്കാൻ ഈടൊന്നും നൽകേണ്ട ആവശ്യമില്ല. ഇ.എം.ഐ സൗകര്യം ആശുപത്രിയിൽ തുടങ്ങുന്നതോടെ ഇൻഷുറൻസ് ഇല്ലാത്തവർക്കും ആകസ്മികമായി വരുന്ന െചലവുകൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കും പദ്ധതി സഹായകമാകും. പ്രോസസിങ് ഫീസ് ഒഴികെയുള്ള ചാർജുകൾ ഉപാസനയുടെ സി.എസ്.ആർ ഫണ്ട് വഴി വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 04742762887 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ പാർവതി വർമ, ബജാജ് ഹെൽത്ത് റീജനൽ മാേനജർ സായ്പ്രസന്നൻ, ഏരിയ മാനേജർ അഖിൽ, സെയിൽസ് മാനേജർ നിഖിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.