യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

താലൂക്ക് ആശുപത്രി: നഗരസഭ കൗൺസിലിൽ നാടകീയ രംഗങ്ങൾ

പു​ന​ലൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​ത്തിെൻറ നോ​ട്ടീ​സി​ൽ ന​ട​ത്തി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ വാ​ക്കേ​റ്റം. ഇ​രു​കൂ​ട്ട​രും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ത്തി​യ​ത​ല്ലാ​തെ ഗു​ണ​ക​ര​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ വാ​ക്കേ​റ്റം ​ൈക​യാ​ങ്ക​ളി​യോ​ളം എ​ത്തി. അ​വ​സാ​നം ഭ​ര​ണ​പ​ക്ഷം കൗ​ൺ​സി​ലി​ൽ നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ പ്ര​തി​പ​ക്ഷം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ​ത്തി ധ​ർ​ണ ന​ട​ത്തി പി​രി​ഞ്ഞു.

ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സാ നി​ര​ക്കു​ക​ളും താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ നോ​ട്ടീ​സി​ൽ വ്യാ​ഴാ​ഴ്​​ച​യാ​ണ് കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത​ത്. യു.​ഡി.​എ​ഫ് ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​രു​പ​ക്ഷ​വും ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ വി​ശ​ദ​മാ​ക്കി. ഇ​ട​ത് സ​ർ​ക്കാ​റാ​ണ് ആ​ശു​പ​ത്രി​യെ മെ​ച്ച​പ്പെ​ടു​ത്തി​യ​തെ​ന്ന വാ​ദം ഭ​ര​ണ​പ​ക്ഷം മു​ന്നോ​ട്ടു​െ​വ​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും പ​രി​ശോ​ധ​ന നി​ര​ക്കു​ക​ൾ കു​റ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം വാ​ദി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ൾ ഉ​യ​ർ​ന്ന പ​രി​ശോ​ധ​ന നി​ര​ക്ക് ഉ​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യു​മാ​യി ഭ​ര​ണ​പ​ക്ഷ​വും കു​റ​ഞ്ഞ നി​ര​ക്കു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യു​മാ​യി പ്ര​തി​പ​ക്ഷ​വും ത​ർ​ക്ക​ത്തി​ലാ​യി. അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, എ​ച്ച്.​എം.​സി ശ​മ്പ​ളം ന​ൽ​കി കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ൽ പ്ര​തി​പ​ക്ഷം വോ​ട്ടി​ങ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​കാ​നും ശ്ര​മി​ച്ചു. കൗ​ൺ​സി​ൽ തീ​രു​മാ​നം അ​റി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. ഭ​ര​ണ​സ​മി​തി​യു​ടെ നി​ഷേ​ധ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ലി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ​ത്തി ധ​ർ​ണ ന​ട​ത്തി​യാ​ണ് പി​രി​ഞ്ഞ​ത്.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നും എ​ൽ.​ഡി.​എ​ഫ് ഒ​ളി​ച്ചോ​ടു​ക​യാ​ണ​ന്ന് യു.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി. ​ജ​യ​പ്ര​കാ​ശ് ആ​രോ​പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ദ​വി കാ​ട്ടി പു​ന​ലൂ​ർ പ​ട്ട​ണ​വാ​സി​ക​ളെ നി​ര​ന്ത​ര​മാ​യി ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് കൊ​ള്ള ഫീ​സും ഇൗ​ടാ​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Taluk Hospital Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.