താലൂക്ക് ആശുപത്രി: നഗരസഭ കൗൺസിലിൽ നാടകീയ രംഗങ്ങൾ
text_fieldsപുനലൂർ: താലൂക്ക് ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിെൻറ നോട്ടീസിൽ നടത്തിയ നഗരസഭ കൗൺസിലിൽ വാക്കേറ്റം. ഇരുകൂട്ടരും വാദപ്രതിവാദങ്ങൾ നടത്തിയതല്ലാതെ ഗുണകരമായ തീരുമാനം ഉണ്ടാക്കാനായില്ല. ഇതിനിടെ വാക്കേറ്റം ൈകയാങ്കളിയോളം എത്തി. അവസാനം ഭരണപക്ഷം കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയതോടെ പ്രതിപക്ഷം ആശുപത്രിക്ക് മുന്നിലെത്തി ധർണ നടത്തി പിരിഞ്ഞു.
ചികിത്സാ സൗകര്യങ്ങളും ചികിത്സാ നിരക്കുകളും താൽക്കാലിക നിയമനങ്ങളും സംബന്ധിച്ച വിഷയങ്ങൾ കൗൺസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിൽ വ്യാഴാഴ്ചയാണ് കൗൺസിൽ വിളിച്ചുചേർത്തത്. യു.ഡി.എഫ് ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള കൗൺസിൽ യോഗത്തിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകൾ വിശദമാക്കി. ഇടത് സർക്കാറാണ് ആശുപത്രിയെ മെച്ചപ്പെടുത്തിയതെന്ന വാദം ഭരണപക്ഷം മുന്നോട്ടുെവച്ചു. എന്നാൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകണമെന്നും പരിശോധന നിരക്കുകൾ കുറക്കണമെന്നും പ്രതിപക്ഷം വാദിച്ചു.
താലൂക്ക് ആശുപത്രിയിലേക്കാൾ ഉയർന്ന പരിശോധന നിരക്ക് ഉള്ള ആശുപത്രികളുടെ പട്ടികയുമായി ഭരണപക്ഷവും കുറഞ്ഞ നിരക്കുള്ള ആശുപത്രികളുടെ പട്ടികയുമായി പ്രതിപക്ഷവും തർക്കത്തിലായി. അടിയന്തര ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക, എച്ച്.എം.സി ശമ്പളം നൽകി കാർഡിയോളജി, ന്യൂറോളജി സ്പെഷാലിറ്റി ഡോക്ടർമാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. ചർച്ചകൾക്ക് ഒടുവിൽ പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടതോടെ അപ്രതീക്ഷിതമായി ഭരണസമിതി അംഗങ്ങൾ ഇറങ്ങിപ്പോകാനും ശ്രമിച്ചു. കൗൺസിൽ തീരുമാനം അറിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഭരണസമിതി അംഗങ്ങളെ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് ഇറങ്ങിപ്പോയി. ഭരണസമിതിയുടെ നിഷേധ നിലപാടിനെതിരെ പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ നിന്നും പ്രകടനമായി താലൂക്ക് ആശുപത്രിക്ക് മുന്നിലെത്തി ധർണ നടത്തിയാണ് പിരിഞ്ഞത്.
ജനകീയ വിഷയങ്ങളിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും എൽ.ഡി.എഫ് ഒളിച്ചോടുകയാണന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ആരോപിച്ചു. ജനറൽ ആശുപത്രി പദവി കാട്ടി പുനലൂർ പട്ടണവാസികളെ നിരന്തരമായി കബളിപ്പിക്കുകയാണ്. ചികിത്സാസൗകര്യങ്ങൾ ഒരുക്കാതെ പരിശോധനകൾക്ക് കൊള്ള ഫീസും ഇൗടാക്കുന്നു. പൊതുജനങ്ങളുടെ താൽപര്യസംരക്ഷണത്തിനായി ശക്തമായി നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.