സംസ്ഥാനത്തെ ആദ്യ കബഡി ഇൻസ്​റ്റിറ്റ്യൂട്ട് കൊല്ലത്ത്

കൊല്ലം: ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കബഡി ഇൻസ്​റ്റിറ്റ്യൂട്ടിലൂടെ കായികമേഖലക്ക്​ പുത്തന്‍ ഉണര്‍വും ഊര്‍ജവും കൈവരുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു‍. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു.

75 ലക്ഷം രൂപ ചെലവില്‍ ആധുനിക കായികഉപകരണങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇൻസ്​റ്റിറ്റ്യൂട്ട് സജ്ജമാക്കിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സിന്ധു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍.എം. ഷിബു, സ്ഥിരംസമിതി അധ്യക്ഷ എല്‍. രജനി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു അനി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. സുനില്‍കുമാര്‍, കല്ലുവാതുക്കല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ്. ശ്രീകുമാര്‍, പി.ടി.എ പ്രസിഡൻറ് എസ്. ശശിധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.