representational image

വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കണം -ബാലാവകാശ കമീഷൻ

പുനലൂർ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം റെനി ആൻറണി ഉത്തരവിട്ടു. പുന്നല ഗവ. വി.എച്ച്.എസ് വിദ്യാർഥികൾ, ഇടത്തറ മുഹമ്മദൻ ഗവ.എച്ച്.എസ്.എസ്, ഒറ്റക്കൽ ഗവ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റുമാർ കമീഷന് നൽകിയ പരാതിലാണ് ഉത്തരവ്. കെ.എസ്.ആർ.ടി.സി എം.ഡി അടക്കം അധികൃതർക്കെതിരെയായിരുന്നു പരാതി.

ഈ സ്കൂളുകളിലെ കുട്ടികൾ സ്കൂളുകളിൽ വന്ന് പോകുന്നതിന് അനുഭവിക്കുന്ന യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കമീഷനെ സമീപിച്ചത്.പത്തനാപുരം കെ.എസ്.ആർ.സി ഡിപ്പോയിൽനിന്നും ഇടത്തറക്കുള്ള ബസ് സമയത്തിന് മുമ്പ് വന്നുപോകുന്നതിനാൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നില്ല. ഈ ഡിപ്പോയിൽനിന്ന് അലിമുക്ക് വഴി പുന്നലക്ക് ഉണ്ടായിരുന്ന ബസ് നിർത്തലാക്കി.

ഇതുകാരണം പിറവന്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കുട്ടികൾക്ക് പുന്നല സ്കൂളിൽ എത്താനും ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇതുപോലെ പുനലൂർ ഡിപ്പോയിൽനിന്ന് ഒറ്റക്കൽ ഭാഗത്തേക്കും സ്കൂൾ കുട്ടികളുടെ സമയത്തിന് ബസ് ഇല്ലെന്ന് പരാതികൾ ചൂണ്ടിക്കാട്ടി.

സ്കൂൾ കുട്ടികൾ കൃത്യസമയത്ത് വന്നുപോകുന്നതിന് യാത്രാക്ലേശം നേരിടുന്നത് പരിഹരിക്കാൻ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർ അപേക്ഷ നൽകിയാൽ കെ.എസ്.ആർ.ടി.സി അധികൃതർ സർവിസ് ക്രമപ്പെടുത്താൻ തയാറാകണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇടത്തറയിലേക്കും ഒറ്റക്കല്ലിലേക്കുമുള്ള സർവിസുകൾ കുട്ടികളുടെ സൗകര്യാർഥം ഉടൻ ക്രമീകരിക്കണം. അലിമുക്ക് വഴി പുന്നലക്ക് ഉണ്ടായിരുന്ന ബസ് പുനരാരംഭിക്കണമെന്നും ഉത്തരവ് പറയുന്നു.

Tags:    
News Summary - The travel problem of students should be solved - Child Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.