കൊല്ലം: കൊല്ലം-ചെങ്കോട്ട റെയില്‍ പാത പരമാവധി ഉപയോഗിക്കുന്നതിനായി റെയില്‍വേ നടപടി സ്വീകരിച്ചു വരുന്നതായി കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ ലോക സഭയില്‍ അറിയിച്ചു. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യമറിയിച്ചത്.
കൊല്ലം-ചെങ്കോട്ട പാതയില്‍ ഇപ്പോള്‍ 10 മെയില്‍-എക്സ്പ്രസ് ട്രെയിന്‍ സര്‍വിസുകളും ആറ് പാസഞ്ചര്‍ സര്‍വിസുകളും നടത്തുന്നുണ്ട്. പാതയിലൂടെ സര്‍വിസ് നടത്തുന്ന ആറ് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം 18 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ തീവണ്ടി ആരംഭിക്കുന്നതിനും വേഗത, കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിക്കുക തുടങ്ങിയവ സാങ്കേതിക സാധ്യത കണക്കിലെടുത്ത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം-പുനലൂര്‍-ഭഗവതിപുരം-ചെങ്കോട്ട സെക്ഷനുകളില്‍ കൊടുംവളവുകളുള്ളതാണ് വേഗത വർധിപ്പിക്കുന്നതിനും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും സാങ്കേതികമായ തടസ്സം. ഗേജ്മാറ്റ പ്രവൃത്തിക്കും വൈദ്യുതീകരണത്തിനുമായി 419.42 കോടി രൂപ ചിലവിട്ടതായും കേന്ദ്ര മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.