Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം-ചെങ്കോട്ട...

കൊല്ലം-ചെങ്കോട്ട റെയില്‍പാത പരമാവധി ഉപയോഗിക്കുമെന്ന്​ കേന്ദ്ര റെയില്‍ മന്ത്രി

text_fields
bookmark_border
railway track
cancel

കൊ​ല്ലം: കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ല്‍ പാ​ത പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി റെ​യി​ല്‍വേ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യെ ലോ​ക സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ ഇ​പ്പോ​ള്‍ 10 മെ​യി​ല്‍-​എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ സ​ര്‍വി​സു​ക​ളും ആ​റ് പാ​സ​ഞ്ച​ര്‍ സ​ര്‍വി​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. പാ​ത​യി​ലൂ​ടെ സ​ര്‍വി​സ് ന​ട​ത്തു​ന്ന ആ​റ് ട്രെ​യി​നു​ക​ളി​ല്‍ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 18 ആ​യി വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ തീ​വ​ണ്ടി ആ​രം​ഭി​ക്കു​ന്ന​തി​നും വേ​ഗ​ത, കൂ​ടു​ത​ല്‍ കോ​ച്ചു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ സാ​ങ്കേ​തി​ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊ​ല്ലം-​പു​ന​ലൂ​ര്‍-​ഭ​ഗ​വ​തി​പു​രം-​ചെ​ങ്കോ​ട്ട സെ​ക്ഷ​നു​ക​ളി​ല്‍ കൊ​ടും​വ​ള​വു​ക​ളു​ള്ള​താ​ണ് വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​മാ​യ ത​ട​സ്സം. ഗേ​ജ്മാ​റ്റ പ്ര​വൃ​ത്തി​ക്കും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മാ​യി 419.42 കോ​ടി രൂ​പ ചി​ല​വി​ട്ട​താ​യും കേ​ന്ദ്ര മ​ന്ത്രി ലോ​ക്സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsIndian RailwaysKollam-Chenkota Railway Line
News Summary - The Union Railway Minister said that the Kollam-Chenkota railway line will be used as much as possible
Next Story