കൊല്ലം: ഇന്ത്യയിലെ വിയറ്റ്നാം അംബാസഡര്‍ ഫാം സാങ് ചുവിെൻറ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കൊട്ടിയത്തെ കാഷ്യൂ ഡെവലപ്മെൻറ് കോര്പറേഷന് സംസ്കരണശാലയാണ് ആദ്യം സന്ദര്‍ശിച്ചത്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. കശുവണ്ടിയുടെ വിപണി സാധ്യതകള്‍ അന്വേഷിച്ചതിനൊപ്പം സംസ്കരണ രീതിയും കണ്ട് മനസ്സിലാക്കി. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ വിനോദസഞ്ചാര വകുപ്പ് ഒരുക്കിയ കലാപരിപാടികള്‍ ആസ്വദിച്ച് അഷ്ടമുടിക്കായലില്‍ ബോട്ട് യാത്രയും നടത്തി. പാരിപ്പള്ളിയിലെ ആനത്താവളവും സന്ദര്‍ശിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഞായറാഴ്ച കേരളത്തിലെത്തിയ സംഘം വൈകീട്ട് മടങ്ങിപ്പോയി. സംസ്ഥാന സര്‍ക്കാറിെൻറ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ഇതര ഉദ്യോഗസ്ഥര്‍ എന്നിവരാണ് അനുഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.