സു​ധീ​ഷ്

ക്ഷേത്രത്തിലെ മോഷണം; ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

ശക്തികുളങ്ങര: കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിൽനിന്ന് വിളക്ക് മോഷണം നടത്തിയ കേസിലെ അവസാന പ്രതിെയയും ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര എക്സൽ നിവാസിൽ റാം മോഹൻ എന്ന സുധീഷ് (25) ആണ് പിടിയിലായത്.

ഈ കേസിൽ ഉൾപ്പെട്ട ഒന്നും മൂന്നും പ്രതികളായ വൈഷ്ണവിെനയും അജിത്തിെനയും നേരേത്ത പിടികൂടിയിരുന്നു. ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ചടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16ാം തീയതി പുലർച്ചയോടെ പ്രതികൾ മോഷ്ടിച്ച് അജിത്തിന്‍റെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയത്.

എന്നാൽ, ഒളിവിൽ പോയ കൂട്ടുപ്രതിയായ റാം മോഹൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതുമൂലം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.

തുടക്കത്തിൽ പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് ഇയാൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

ഇങ്ങനെയാണ് പുത്തൂരിലുള്ള ബന്ധുവീട്ടിൽ ഇയാൾ ഉണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. തുടർന്ന് ശക്തികുളങ്ങര സബ് ഇൻസ്പെക്ടർ ഐ.വി. ആശയുടെ നേതൃത്വത്തിൽ എ.എസ്.ഐ ഡാർവിൻ, സി.പി.ഒമാരായ ശ്രീലാൽ, മനു എന്നിവരടങ്ങിയ സംഘം ഇയാളെ പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Theft in the Temple The absconding accused was also arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.