അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. പ്രാക്കുളം, അഷ്ടമുടി, പെരുമൺ എന്നീ സ്ഥലങ്ങളിൽ നിന്ന് കൊല്ലം, കുണ്ടറ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും അഞ്ചാലുംമൂട്ടിൽ എത്തുന്നുണ്ട്. പൊതു ശൗചാലയമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. പ്രദേശം തൃക്കടവൂർ പഞ്ചായത്തായിരുന്നപ്പോൾ രണ്ട് ഇ- ടോയ് ലറ്റ് നിർമിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ നശിച്ചു പോയി. കോർപറേഷനായതിനു ശേഷം പൊതുശൗചാലയം നിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. കോർപറേഷൻ ഓപൺ ഓഡിറ്റോറിയം പരിസരത്തും, കടകൾക്ക് പിറകിലുമാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. വനിതകളായ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കോർപറേഷൻ പുതിയ മാർക്കറ്റ് നിർമിച്ചപ്പോൾ പൊതുശൗചാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.