ഇരവിപുരം: മുന്നറിയിപ്പും പിഴയുമൊക്കെ ആവർത്തിക്കുമ്പോഴും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതു വർധിക്കുന്നു. മാലിന്യം വലിച്ചെറിയുന്നതു തടയാൻ നടപടികളില്ലാതെയായതോടെ ദേശീയ പാതയോരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും, പരുന്തുകളും വഴിയാത്രക്കാരെ ആക്രമിക്കുന്നതും പതിവായി. പോളയത്തോട്ടിൽ മാലിന്യ സംസ്കരണത്തിനായി കോർപറേഷൻ സ്ഥാപിച്ച എയറോബിക് ബിന്നിന് മുന്നിൽ റോഡിലാണ് മാലിന്യം കുന്നുകൂടുകയാണ്. രാത്രിയിലും പുലർച്ചെയും വാഹനങ്ങളിൽ കിറ്റുകളിലും, ചാക്കുകളിലുമാക്കി കൊണ്ടു വരുന്ന മാലിന്യം ഇവിടെ വലിച്ചെറിയുകയാണ് പതിവ്.
മാലിന്യത്തിൽ നിന്നുള്ള പ്രാണികൾ കണ്ണിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. പുലർച്ചെയാണ് ഇവിടെ മാലിന്യ കൂമ്പാരം കാണപ്പെടുന്നത്. കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുകയാണ് പതിവ്. ശുചീകരണ തൊഴിലാളികളില്ലാത്ത അവധി ദിവസങ്ങളിൽ മാലിന്യ കൂമ്പാരം പതിവുകാഴ്ചയാണ്. കോർപറേഷന് ആരോഗ്യ വിഭാഗത്തിൽ രാത്രികാല സ്ക്വാഡും, വാഹനങ്ങളും നിലവിലുണ്ടെങ്കിലും നിരീക്ഷണം നടത്താത്തതിനാലാണ് മാലിന്യം വലിച്ചെറിയൽ വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.