ട്രെയിൻ കോച്ചുകളിൽനിന്ന് ചെമ്പ് വയർ മോഷ്​ടിച്ച രണ്ടുപേർ പിടിയിൽ

കൊല്ലം: റെയിൽവേ സ്​റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിൽനിന്ന് ചെമ്പ് വയർ മോഷ്​ടിച്ച രണ്ടുപേരെ ആർ.പി.എഫ് പിടികൂടി. പത്തനംതിട്ട സ്വദേശി ഷിജുകുമാർ, കഴക്കൂട്ടം സ്വദേശി വിനോദ് എന്നിവരെയാണ് റെയിൽ​േവ ക്വാർട്ടേഴ്സ് പരിസരത്തുനിന്ന് പിടികൂടിയത്.

ലോക്​ഡൗണിനെ തുടർന്ന് കേരള എക്സ്പ്രസിെൻറ കോച്ചുകൾ കൊല്ലത്ത് നിർത്തിയിട്ടിരുന്നു. കഴിഞ്ഞയാഴ്ച കഴക്കൂട്ടം സ്​റ്റേഷനിലേക്ക് കോച്ചുകൾ മാറ്റിയപ്പോഴാണ് ചെമ്പ് വയർ മോഷ്​ടിക്കപ്പെട്ടതറിഞ്ഞത്.

എ.സി കോച്ചുകളിലെ വയറിങ് പൂർണമായി നശിപ്പിച്ച നിലയിലായിരുന്നു. ആർ.പി.എഫിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട്​ കവറുകളിൽ ചെമ്പ് കമ്പികളുമായി ഇരുവരെയും പിടികൂടിയത്. മോഷ്​ടിച്ച വയർ റെയിൽവേ സ്​റ്റേഷന് സമീപത്തെ കാടുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സൂക്ഷിച്ചിരുന്നു.

ആവശ്യത്തിനനുസരിച്ച് ആക്രിക്കടയിൽ വിൽപ്ന നടത്തി വരികയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആർ.പി.എഫ് ഇൻസ്‌പെക്ടർ രജനി നായർ, സ്പെഷൽ ടീം സ്‌ക്വാഡ് അംഗങ്ങളായ ജിബിൻ, ടി.കെ. സാജു, ജ്യോതി, ഹനീഷ്, കെ. രമേശ്‌, അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.