കൊല്ലം: സ്ഥിരമായി ഇരുചക്രവാഹനം മോഷണം നടത്തുന്നവരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തൃക്കരുവ തെക്കേചേരി പഴഞ്ഞിമേലതിൽ വീട്ടിൽ നിന്ന് കൊറ്റംകര മാമ്പുഴ ചേരിയിൽ പഴഞ്ഞിമേലതിൽ വീട്ടിൽ താമസിക്കുന്ന ബി. കൈലാസ്(22), തൃക്കോവിൽവട്ടം ചെറിയേല മഠത്തിവിള വീട്ടിൽ എസ്. അഭിഷേക്(20) എന്നിവരാണ് പിടിയിലായത്. മേയ് 27ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയി.
തുടർന്ന് വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരുടെ കൂട്ടാളിയായ ചുടലമുത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്. നഗരത്തിൽ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് മോട്ടോർ സൈക്കിളുകളും മറ്റും മോഷ്ടിക്കുകയും ഇവ ആക്രിക്കടയിൽ എത്തിച്ച് പൊളിച്ച് വിൽക്കുകയുമാണ് സംഘത്തിന്‍റെ രീതി.
വാഹനം പൊളിച്ച് വിൽപന നടത്തിയ രണ്ട് ആക്രിക്കട ഉടമകൾ ഉൾപ്പെടെ മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈ. അഷറഫ്, ജെയിംസ്, സി.പി.ഒ സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.