അഞ്ചൽ: വാളകത്ത് വീട്ടിനുള്ളിൽ നിർമാണത്തൊഴിലാളി കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്നേദിവസം കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന രാജീവ്, അഭിലാഷ്, ഷാജി എന്നിവരെയാണ് വിട്ടയച്ച ശേഷം പിന്നീട് വിളിച്ചുവരുത്തിയത്.
ഇവരോടൊപ്പം സംഭവദിവസം രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിെൻറ വിശദാംശങ്ങൾ അറിയുന്നതിനും കൂടുതൽ പ്രതികളുണ്ടോയെന്നും അറിയുന്നതിനാണ് ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
സംഭവത്തിൽ വേറെ പ്രതികളുണ്ടോയെന്നുള്ള വിവരം അന്വേഷിച്ചുവരികയാണെന്ന് ഇൻസ്പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.