കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ വി. നായർ സ്ത്രീധന പീഡനത്തെതുടർന്ന് തൂങ്ങിമരിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺകുമാറിെൻറ ജാമ്യാപേക്ഷ തള്ളി. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.വി. ജയകുമാറാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.
304ാം വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിെൻറ വാദത്തെ എതിർത്ത് സുപ്രീംകോടതിയുടെ സമീപകാല വിധികൾ ഹാജരാക്കിയിരുന്നു. വിസ്മയയുടെ മരണത്തിലേക്ക് നയിച്ച പീഡന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്ന കേസ് ഡയറിയിലെ ഓരോ സംഭവങ്ങൾ േപ്രാസിക്യൂഷൻ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം 498 എ 304 ബി എന്നീ വകുപ്പുകൾ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും സെഷൻസ് കോടതി നിരീക്ഷിച്ചു.
േപ്രാസിക്യൂഷനുവേണ്ടി ജില്ല സർക്കാർ പ്ലീഡറും പബ്ലിക് േപ്രാസിക്യൂട്ടറുമായ ആർ. സേതുനാഥ് ഹാജരായി. ബി.എ. ആളൂരാണ് കിരണിനുവേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.