കുളത്തൂപ്പുഴ: പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കിയപ്പോള്‍ എല്‍.പി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അക്ഷരങ്ങളെഴുതാന്‍ സൗകര്യമില്ലാതായി. വിദ്യാഭ്യാസവകുപ്പ് നിര്‍ദേശപ്രകാരം വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി ക്ലാസ് മുറികള്‍ ചായം പൂശി വൃത്തിയാക്കുകയും വിദ്യാര്‍ഥികള്‍ക്ക് കസേരയും മേശയും പ്രത്യേകമായി എത്തിച്ചുനല്‍കുകയും ചെയ്തു. ഒപ്പം ക്ലാസ് മുറിയിലെ ഭിത്തിയില്‍ നേരേത്ത ഉണ്ടായിരുന്ന കറുത്ത ചായം പൂശിയ ബോര്‍ഡുകള്‍ പൊളിച്ചുനീക്കുകയും പകരമായി ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഉദ്ഘാടനവും നടത്തിയിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഡിജിറ്റല്‍ ബോര്‍ഡുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല.
ഇവ പ്രവര്‍ത്തിപ്പിക്കുന്നതുസംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുെന്നങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഭിത്തിയില്‍ നേരേത്ത ഉണ്ടായിരുന്ന ചായം പൂശിയ ബോര്‍ഡുകള്‍ പൊളിച്ചുനീക്കി വെള്ള പൂശുകയും ചെയ്തതോടെ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ബോര്‍ഡിലെഴുതി പരിശീലിക്കുന്നതിന് സൗകര്യവുമില്ലാത്ത അവസ്ഥയിലേക്ക് മാറിയതായി അധ്യാപകര്‍ പറയുന്നു. ക്ലാസുകള്‍ സ്മാര്‍ട്ടാക്കിയെങ്കിലും അതിന്‍റെ ഉപയോഗം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.