കൊല്ലം: യുവാവിനെ മർദിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് സ്വദേശി അഭിലാഷ് (28), മങ്ങാട് സ്വദേശി സാജൻ (30) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 25ന് വൈകുന്നേരമാണ് കൊല്ലം ബൈപാസിന് സമീപം ആൽത്തറമൂട്ടിൽ മത്സ്യകച്ചവടം നടത്തിയ ജോസഫിനെ ബൈക്കിൽ മുഖംമൂടി അണിഞ്ഞെത്തിയ ആറംഗസംഘം വെട്ടിപ്പരിക്കേൽപിച്ചത്. ഇരുമ്പുവടി കൊണ്ട് കൈകാലുകൾ തല്ലി ഒടിച്ചു. ആള് കൂടിയതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. അന്വേഷണത്തിൽ ബൈക്കിെൻറ നമ്പർ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല. കൊല്ലം ബൈപാസ് സി.സി.ടി.വിയിൽ നിന്നാണ് പ്രതികളെപ്പറ്റി ഏകദേശ വിവരങ്ങൾ ലഭിച്ചത്.
ശക്തികുളങ്ങര പൊലീസും സൈബർ സെല്ലും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ പറ്റിയുള്ള സൂചനകൾ ലഭിച്ചത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനാണെന്ന് വ്യക്തമായത്. ശക്തികുളങ്ങരയിൽ വീടാക്രമണവുമായി ബന്ധപ്പെട്ട് ഇടപെട്ടതിനെ ചൊല്ലിയാണ് ജോസഫിനെതിരെ ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നത്. ആക്രമണത്തിനിരയായ ജോസഫ് ഇപ്പോഴും പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.