അഞ്ചാലുംമൂട്: മാതാവിനെ അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത യുവതിയെ ആക്രമിച്ച് അപമാനിച്ച യുവാവ് പൊലീസ് പിടിയിലായി. തൃക്കരുവ ഞാറയ്ക്കൽ റാഹലത്ത് വടക്കതിൽ സനൂജ് (40) ആണ് പിടിയിലായത്.
യുവതിയുടെ മാതാവിെൻറ പേരിലുള്ള വീട്ടിലാണ് ഇയാൾ വാടകക്ക് താമസിക്കുന്നത്. ഇയാൾ നിരന്തരം അയൽവാസികളെ ശല്യംചെയ്തതിനെ തുടർന്ന് അവർ വീട്ടുടമയോട് പരാതി പറഞ്ഞു. ഇതിനെ സംബന്ധിച്ച് സംസാരിക്കുന്നതിനാണ് യുവതിയെയും കൂട്ടി മാതാവ് അവരുടെ വീട്ടിൽ എത്തിയത്. പ്രകോപിതനായ യുവാവ് യുവതിയെ മുടിക്ക് പിടിച്ച് തറയിലിട്ട് ദേഹോപദ്രവം ഏൽപിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബി. ശ്യാം, എം. ഷബ്ന, എൻ. സിറാജുദ്ദീൻ, എ.എസ്.ഐ രാജേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.