ഇരവിപുരം: കൂനമ്പായിക്കുളം ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിൽ സഹോദരിമാരായ മൂന്ന് തമിഴ് യുവതികൾ പിടിയിൽ. തൂത്തുക്കുടി അണ്ണാനഗർ നമ്പർ 87ൽ പാപ്പാത്തി (28), മീന (29), മിനിയമ്മ (40) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 11ന് ഉച്ചക്ക് 12.30ന് ക്ഷേത്രത്തിലെ തീർഥം വാങ്ങുന്ന തിരക്കിനിടയിലാണ് മൂവർസംഘം രണ്ട് യുവതികളുടെ നാലരപ്പവൻ വീതം തൂക്കംവരുന്ന രണ്ട് മാലകൾ കവർന്നത്. മാല നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തുടർന്ന് ഇവരുടെ ചിത്രങ്ങൾ ജില്ലയിലെ എല്ല പൊലീസ് സ്റ്റേഷനിലേക്കും പട്രോളിങ് സംഘങ്ങൾക്കും അയച്ചുനൽകി നടത്തിയ തെരച്ചിലിനൊടുവിൽ ചവറ തെക്കുംഭാഗം പൊലീസ് ഇവരെ സമാന രീതിയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ പിടികൂടുകയായിരുന്നു. ഇരവിപുരം പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.