സെഞ്ച്വറി അടിക്കുമോ തക്കാളി?

കുമളി: ഇടവേളക്കു ശേഷം വിലയിൽ സെഞ്ച്വറി അടിക്കാനൊരുങ്ങി തക്കാളി. ഒരാഴ്ചക്കിടെ 50ൽനിന്ന്​ ഒറ്റയടിക്കാണ് തക്കാളി വില 90ൽ എത്തിയത്. ലോക്ഡൗണിനിടെയാണ് തക്കാളി വില ഏറ്റവും ഉയരത്തിലെത്തിയത്. കിലോക്ക്​ 120 രൂപ വരെയായിരുന്നു അന്ന് ഒരു കിലോ തക്കാളിയുടെ വില. തമിഴ്നാട്ടിൽ വ്യാപകമായി പെയ്ത മഴയിൽ തക്കാളിച്ചെടികൾ നശിച്ചതാണ് അന്ന് വില വർധനക്കിടയാക്കിയത്. ഇതിനു ശേഷം ഉൽപാദനം വർധിച്ചതോടെ വില പടിപടിയായി താഴ്ന്ന് കിലോക്ക്​ അഞ്ച്​ രൂപയിലെത്തി. ഇതിനു ശേഷം വീണ്ടും വില കുതിച്ചുകയറി 90ൽ എത്തിയതോടെ തക്കാളി പലരും കറികളിൽനിന്ന്​ ഒഴിവാക്കിത്തുടങ്ങി. തമിഴ്നാട്ടിൽ ചിലയിടങ്ങളിലെ മഴയും ഉത്സവ സീസണുമാണ് തക്കാളി വില വർധനക്ക്​ കാരണമെന്നാണ് വിവരം. വേഗത്തിൽ കേടായി പോകുന്നതിനാൽ കൂടുതലായി തക്കാളി ശേഖരിച്ചു വെക്കാനാവാത്തതും വില പിടിച്ചുനിർത്തുന്നതിന് തടസ്സമായിട്ടുണ്ട്. ........ cap: തക്കാളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.