പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനം പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്തതിനും പിഴയടക്കുന്നതിനും നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ചുവന്ന ഒരു ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചു. 5000 രൂപ പിഴയും ഈടാക്കി. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച ശേഷം മാത്രമേ തുറന്നുപ്രവർത്തിക്കാവൂ എന്നും നിർദേശിച്ചു. ഒരു ഹോട്ടലിനെതിരെ നോട്ടീസും നൽകി. കഴിഞ്ഞദിവസം 11 കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് കൂടുകൾ കണ്ടെത്തിയ ഒരു ബേക്കറിക്കെതിരെയും 5000 രൂപ പിഴ ചുമത്തി.
പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര, അസി.സെക്രട്ടറി എസ്. സിന്ധുമോൾ, ക്ലർക്ക് എം.എസ്. മനു എന്നിവരും ഇടയിരിക്കപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിയാസ് സി. ജബ്ബാർ, എൻ.എ. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.