നഗരസഭ റോഡുകളിൽ സൂചന ബോർഡുകളില്ല: യാത്രക്കാർ വലയുന്നു

ഈരാറ്റുപേട്ട: നഗരസഭ റോഡുകളിൽ സൂചന ബോർഡുകളില്ലാത്തതിനാൽ ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്നു. നഗരത്തിലെ സർക്കാർ ഓഫിസുകൾ പല പ്രദേശത്തുമാണ് സ്ഥിതിചെയ്യുന്നത്, ഈ ഓഫിസുകളിലേക്ക് പോകുന്ന റോഡുകളിലും സൂചന ബോർഡുകളില്ല. മജിസ്ട്രേറ്റ് കോടതി, ബ്ലോക്ക് ഓഫിസ്, ടി.ബി ട്രഷറി, സബ് രജിസ്​ട്രാർ ഓഫിസ് ബി.എസ്.എൻ.എൽ ഓഫിസ്, പോസ്റ്റ്​ ഓഫിസ്, മൃഗാശുപത്രി, സർക്കാർ ആശുപത്രി, ഇലക്ട്രിസിറ്റി ഓഫിസ്, മുനിസിപ്പൽ ഓഫിസ്, കൃഷി ഓഫിസ്, എക്സൈസ് ഓഫിസ്, ഗവ. ഹൈസ്കൂൾ, വില്ലേജ് ഓഫിസ് എന്നിവ എവിടെയാണെന്നറിയാൻ നഗരത്തിലെ റോഡുകളിൽ ഒരിടത്തും സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. നഗരസഭയുടെ അതിർത്തി റോഡുകളിലും സ്വാഗത ബോർഡുകളുമില്ല. സൂചന ബോർഡുകൾ സ്ഥാപിക്കേണ്ടത് നഗരസഭയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.