അപകടക്കെണിയായി നടപ്പാതകൾ

പാലാ: ടൗണിലെ വിവിധ ഭാഗങ്ങളിലെ നടപ്പാതകളും ഓടകൾക്ക്​ മുകളിലെ ഗ്രില്ലുകളും അപകടഭീഷണി ഉയർത്തുന്നു. കാൽനടക്കാർക്ക്​ സുരക്ഷിതമായി സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ഓടകൾക്ക്​ മുകളിൽ ഇട്ടിരിക്കുന്ന ഇരുമ്പ്​ഗ്രില്ലുകൾ പലതും കാലപ്പഴക്കവും നിലവാരം കുറഞ്ഞതുമായതിനാൽ വളവ് സംഭവിച്ചും തകർന്നും കിടക്കുകയാണ്. അശാസ്ത്രീയ നിർമാണംമൂലം ഗ്രില്ലി‍ൻെറ അഴികൾ അകന്നുനിൽക്കുന്നതിനാൽ കുട്ടികളുടെ കാലുകൾ ഇടയിൽപെട്ട്​ പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. നാളുകളായി ഈ അവസ്ഥയാണെങ്കിലും അറ്റകുറ്റപ്പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. റിവർവ്യൂ റോഡിൽനിന്ന് കുരിശുപള്ളി കവലയിലേക്ക്​ പോകുന്ന ഭാഗത്ത് ഇരുമ്പ്​ഗ്രില്ല് തകർന്നിട്ട് നാളുകളായെങ്കിലും നടപടിയായിട്ടില്ല. അടുത്തിടെ കാറിൽ ഇതുവഴി കടന്നുപോയ നീലൂർ കല്ലൂർ സിജു മൈക്കിളി‍ൻെറ കാറി‍ൻെറ ടയറുകൾ കമ്പി കുത്തിക്കയറി തകർന്നിരുന്നു. കാൽനടക്കാരുടെ കാൽ കമ്പിയിലിടിച്ചും കമ്പിക്കിടയിൽ കുടുങ്ങിയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുന്നുണ്ട്. നടപ്പാത പലയിടങ്ങളിലും പൊട്ടിത്തകർന്നുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.