കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല -ഫില്‍സണ്‍ മാത്യു

ചങ്ങനാശ്ശേരി: കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഫില്‍സണ്‍ മാത്യൂസ്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല കമ്മിറ്റി നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനരോഷം മനസ്സിലാക്കി സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതവഹിച്ചു. വി.ജെ. ലാലി, ജോസഫ് കൈനിക്കര, മിനി കെ.ഫിലിപ്, പി.ജെ. ചാക്കോ, ഇ.പി. രാഘവന്‍പിള്ള, ജസ്റ്റിന്‍ ബ്രൂസ്, പി.എം. മോഹനന്‍പിള്ള, സിബിച്ചന്‍ പ്ലാമൂട്ടില്‍, മേരിക്കുട്ടി ജോസഫ്, അരുണ്‍ ബാബു, ഡി. സുരേഷ്, രതീഷ് ജോസഫ്, ജിജി ഈയ്യാലില്‍, സെലിന്‍ ബാബു, ഡോ. വിനു, സച്ചിന്‍ സ്‌കറിയ, എല്‍സമ്മ ചാക്കോ, കുഞ്ഞമ്മ സെബാസ്റ്റ്യന്‍, ജേക്കബ് ചാക്കോ, ജയേന്ദ്രന്‍, ലാലിച്ചന്‍, പയസ് കാഞ്ഞൂപ്പറമ്പില്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് സത്യഗ്രഹ സമരം കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോ. സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ് ഉദ്ഘാടനം ചെയ്യും. KTL CHR 2 K - Rail മനുഷ്യാവകാശ സംരക്ഷണസമിതി ജില്ല കമ്മിറ്റി നടത്തിയ സത്യഗ്രഹം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.