ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം

കങ്ങഴ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് കങ്ങഴ പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ അംഗം ഹരി, വൈസ് പ്രസിഡന്‍റ്​ എ.എം. മാത്യു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജയ സാജു, സി.വി. രഘുനാഥപിള്ള, എം.പി. നാരായണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം: കങ്ങഴ പഞ്ചായത്തില്‍ ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതി' ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.