രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -കാനം രാജേന്ദ്രൻ

കോട്ടയം: മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ ചെറുത്തുനിൽക്കുവാൻ ഫെഡറൽ താൽപര്യങ്ങളുള്ള വിശാലമായ സഖ്യം ഉണ്ടാവണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ജില്ല കൗൺസിൽ ഓഫിസായ പി.പി. ജോർജ് സ്മാരകത്തിൽ പുതുതായി നിർമിച്ച പി.കെ.വി സ്മാരകഹാളി‍ൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനതാൽപര്യ വിഷയങ്ങളിൽ ഇടപെട്ട് സംസ്ഥാന സർക്കാർ മുന്നേറുമ്പോൾ, സാമ്പത്തിക പ്രതിബന്ധം സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാറി‍ൻെറ നീക്കം. വിലക്കയറ്റം മൂലം ജനം നട്ടംതിരിയുമ്പോഴും പരിഹാരം കാണാൻ അധികാരികൾ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.ബി. ബിനു, ഒ.പി.എ സലാം, ശുഭേഷ് സുധാകരൻ, ലീനമ്മ ഉദയകുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ഐ. കുഞ്ഞച്ചൻ, ജോൺ വി.ജോസഫ്, മോഹൻ ചേന്നംകുളം, കെ.ടി. പ്രമോദ് എന്നിവർ പങ്കെടുത്തു. ജില്ല അസി. സെക്രട്ടറി ആർ. സുശീലൻ സ്വാഗതവും വി.കെ. സന്തോഷ്കുമാർ കൃതജ്ഞതയും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.