വ്യാപാരസമുച്ചയം തകർച്ചഭീഷണിയിൽ

വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലെ വൈക്കം വലിയകവലയിലെ വ്യാപാര സമുച്ചയം തകർച്ച ഭീഷണിയിൽ. വൈക്കം ജോയന്‍റ്​ ആർ.ടി ഓഫിസ്, ജില്ല മത്സ്യഫെഡ് ഓഫിസ്, സഹകരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഡയഗ്നോസിസ് സെന്‍റർ, കമ്പ്യൂട്ടർ പഠനകേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്ന ബഹുനില മന്ദിരമാണ് അപകടാവസ്ഥയിലായത്. വ്യാപാരസമുച്ചയത്തി‍ൻെറ പാരപ്പറ്റ് പലഭാഗത്തും ഇടിഞ്ഞുവീഴുകയാണ്. തിങ്കളാഴ്ച രാവിലെ ആർ.ടി ഓഫിസിന്​ സമീപത്തെ പാരപ്പറ്റ് അടർന്നുവീണ് മോട്ടോർ വാഹനവകുപ്പി‍ൻെറ വാഹനത്തിന് തകരാർ സംഭവിച്ചു. നാല്​ പതിറ്റാണ്ട്‌ മുമ്പ് നിർമിച്ച കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. കോൺക്രീറ്റടർന്ന് തുരുമ്പിച്ച കമ്പികൾ തെളിഞ്ഞനിലയിലാണ്. മത്സ്യഫെഡി‍ൻെറ ഓഫിസിലടക്കം മഴവെള്ളം വീഴുകയാണ്. കെട്ടിടത്തി​ൻ‍ൻെറ മേൽത്തട്ടിലും പാരപ്പറ്റിലും അരയാൽ വളർന്ന്​ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്. വാർഡ് കൗൺസിലർ കെ.ബി. ഗിരിജകുമാരി, നഗരസഭ ഓവർസിയർ ജോർജ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പടം: KTL RTO Jeep മഴയില്‍ വൈക്കം ആർ.ടി ഓഫിസ് കെട്ടിടത്തി‍ൻെറ ഷെയ്ഡ് അടര്‍ന്നുവീണ് മോട്ടോര്‍ വാഹനവകുപ്പി‍ൻെറ ജീപ്പിന്​ കേടുപാടുകള്‍ സംഭവിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.